തന്നേക്കാള്‍ പ്രായം കുറഞ്ഞ ഇന്ത്യന്‍ നായകന്മാരെപ്പോലും കടത്തിവെട്ടുന്ന മമ്മൂക്കയുടെ സൗന്ദര്യത്തിന്റെ രഹസ്യമെന്തെന്ന് പരസ്യമായും രഹസ്യമായും എല്ലാവരും ചോദിക്കാറുണ്ട്. എന്തൊക്കെ കോസ്മറ്റിക് രീതികളുണ്ടായാലും ചിട്ടയായ വ്യായാമവും ഭക്ഷണക്രമവുമാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ സൗന്ദര്യത്തിന്റെ രഹസ്യമെന്ന് അടുത്തറിയാവുന്നവര്‍ പറയുന്നു. ഇപ്പോള്‍ പരോള്‍ സിനിമയുടെ സെറ്റില്‍ വെച്ച് അത് നേരിട്ടറിഞ്ഞ മിയയാണ് അനുഭവം പങ്കുവെച്ചിരിക്കുന്നത്.